ശബരിമലയുടെ പേരിൽ മതവികാരം ഇളക്കിവിട്ടാൽ അത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകും എന്ന സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയുടെ നിർദേശത്തെ തുടക്കത്തിൽ തന്നെ ബി ജെ പി നേതാക്കൾ എതിർക്കുന്നു .ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് ബി ജെ പി ഉയർത്തിക്കൊണ്ടു വരുമെന്ന് ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.കള്ളവോട്ട് തടയാനുള്ള നടപടികൾ സ്വീകരിക്കുകയാണ് തിരഞ്ഞെടുപ്പ് ഓഫീസർ ചെയ്യേണ്ടതെന്ന് സുരേന്ദ്രൻ ഉപദേശിച്ചു .തിരുവനന്തപുരത്തെത്തിയ ബി ജെ പി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരനും ശബരിമല വിഷയം ബി ജെ പി പ്രചാരണവിഷയമാക്കും എന്ന് സൂചിപ്പിച്ചു.തിരുവനന്തപുരത്തു വിമാനത്താവളത്തിൽ കുമ്മനത്തിനു ബി ജെ പി പ്രവർത്തകർ സ്വീകരണം നൽകി .