തിരുവനന്തപുരം:ശബരിമലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ ശബരിമല സംരക്ഷണസമിതിയും ശബരിമല കര്‍മ്മസമിതിയും ആഹ്വാനം ചെയ്തു.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍.ഹര്‍ത്താലിന് എന്‍.ഡി.എ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ശബരിമലയില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചാണ് എന്‍.ഡി.എ പിന്‍തുണയോടെ ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ നടത്തുന്നത്.പത്തനംതിട്ടയില്‍ എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു.
ശബരിമലയിലെ യുവതീ പ്രവേശനം നിയമ നിര്‍മാണത്തിലൂടെ തടയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ശബരിമല സംരക്ഷണ സമിതിയും ഹര്‍ത്താല്‍ നടത്തുന്നത്.ബുധനാഴ്ച രാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെ ഹര്‍ത്താല്‍ ആചരിക്കാനാണ് ആഹ്വാനം നല്‍കിയിട്ടുള്ളത്.