ശബരിമല:ശബരിമല സന്നിധാനത്ത് നിരോധനാജ്ഞയുടെ ഭാഗമായി ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി.തീരുമാനം ഉച്ചഭാഷിണിയിലൂടെയാണ് അറിയിച്ചത്.സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വൃദ്ധര്‍ക്കും ഇനി മുതല്‍ രാത്രിയും പകലും നടപ്പന്തലില്‍ വിരിവയ്ക്കാവുന്നതാണ്.ശരണം വിളിക്കുന്നതിനും നാമജപം നടത്തുന്നതിനും കൂട്ടം കൂടി നില്‍ക്കുന്നതിനും ഇനി മുതല്‍ വിലക്കുകളില്ല.
ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് ദേവസ്വം ബോര്‍ഡ്-പൊലീസ് അധികൃതരുമായി ചര്‍ച്ച നടത്തിയശേഷമാണ് നിയന്ത്രണങ്ങള്‍ നീക്കിയതായുള്ള അറിയിപ്പ് വന്നത്.വിവിധ ഭാഷകളില്‍ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നല്‍കി.      സന്നിധാനത്തെ നിയന്ത്രണങ്ങളുടെ  പേരിലും പോലീസ് നടപടികളുടെ പേരിലും സര്‍ക്കാരിന് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷവിമര്‍ശനങ്ങളുണ്ടായതിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ നീക്കാനുള്ള നടപടിയുണ്ടായത്.എന്നാല്‍ വാവരു നടയിലടക്കം നിയന്ത്രണങ്ങള്‍ തുടരും.