ആലപ്പുഴ:ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ എസ്എന്‍ഡിപി സമരത്തിനില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ബി.ജെ.പി സംഘപരിവാര്‍ സമരത്തിനൊപ്പം എസ്.എന്‍.ഡി.പി ഉണ്ടാകില്ല.അമിത്ഷാ ഉദ്ദേശിച്ചത് ബിഡിജെഎസിനെ ആയിരിക്കുമെന്നും സുപ്രീം കോടതി വിധി അംഗീകരിക്കുകയാണ് ഒരു പൗരന്റെ കടമയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഹിന്ദു ആചാരങ്ങളെ അടിച്ചമര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരേ എസ്എന്‍ഡിപിയും എന്‍എസ്എസും ഒന്നിച്ചു നില്‍ക്കണമെന്ന് കഴിഞ്ഞദിവസം ശിവഗിരിയില്‍ ശീനാരായണഗുരുദേവ മഹാസമാധി നവതിയാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് അമിത്ഷാ ആഹ്വാനം ചെയ്തിരുന്നു.
എസ്.എന്‍.ഡി.പി വിശ്വാസികള്‍ക്കൊപ്പം തന്നെയാണ്. 10 വയസ്സിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയ്ക്കു പോകേണ്ടതില്ല.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തെരുവിലിറങ്ങരുതെന്ന് എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും വെള്ളാപ്പള്ളി പറഞ്ഞു.