ദില്ലി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 13-ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.മൂന്ന് റിട്ട് ഹര്‍ജികളുടെ കാര്യത്തിലാണ് കോടതി തീരുമാനമറിയിക്കുക. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാവും ഹര്‍ജികള്‍ പരിഗണിക്കുക .എല്ലാ കേസുകളും തുറന്ന കോടതിയില്‍ കേള്‍ക്കും.മണ്ഡലകാലത്തിനു മുന്‍പായി ഹര്‍ജികള്‍ തീര്‍പ്പാക്കാനാവും കോടതിയുടെ ശ്രമം.പ്രാഥമികമായി കേസ് പരിഗണിക്കേണ്ട മൂന്നംഗ ബെഞ്ചിന്റെ കാര്യത്തിലെങ്കിലും ആദ്യം കോടതി തീരുമാനം അറിയിക്കുമെന്നാണ് സൂചന.നവംബര്‍ 16 നാണ് ശബരിമലയില്‍ മണ്ഡലപൂജ ആരംഭിക്കുന്നത്.
വിധിക്കെതിരെ അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധര്‍മ പ്രചാര സഭയും വിഎച്ച്പിയുമാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്.കൂടാതെ 19 പുനപരിശോധനാ ഹര്‍ജികളും ലഭിച്ചിട്ടുണ്ട്.ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ തിരുത്തണമെങ്കില്‍ കേസ് ഇനി ഏഴംഗ ഭരണഘടനാബെഞ്ചിലേക്ക് മാറ്റേണ്ടി വരും.