ഡല്‍ഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് തീരുമാനമെടുത്തത്.ഭരണഘടനാ ബെഞ്ചിൽ വരേണ്ട വിഷയങ്ങൾ സമർപ്പിക്കാൻ ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ.ഭാനുമതി, അശോക് ഭൂഷൻ എന്നിവരടങ്ങടിയ ബെഞ്ച് ഫെബ്രുവരിയിൽ ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലായേഴ്സ് അസോസിയേഷൻ 2006ലാണ് കോടതിയെ സീമീപിച്ചത്.കഴിഞ്ഞവർഷം കേസ് പരിഗണനയ്ക്ക് എടുത്തത്. .
ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമായി 2007ൽ അന്നത്തെ എൽ.ഡി.എഫ്. സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ, നിലവിലെ ആചാരങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ ആദ്യം യു.ഡി.എഫ് സർക്കാരിന്റെ നിലപാട് തുടരുകയും പിന്നീട് അതു പിൻവലിച്ച് പഴയതിലേക്ക് മാറുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ നടപടി നിയമപരമായി നിലനിൽക്കുമോയെന്നതും ഭരണഘടനാ ബെഞ്ച് പരിശോധിക്കും.