ന്യൂഡല്‍ഹി:ശബരിമല വിഷയത്തില്‍ ഇന്ന് നിര്‍ണ്ണായക ദിനം.യുവതീപ്രവേശനവിധിയുമായി ബന്ധപ്പെട്ട് ഹര്‍ജികളെല്ലാം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.റിട്ട് ഹര്‍ജികളും
പുനഃപരിശോധന ഹര്‍ജികളും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് രാവിലെ 10.30 ന് വാദം കേള്‍ക്കും.
യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരും,വിവിധ സംഘടനകളും തന്ത്രിയും നല്കിയ 56 ഹരജികള്‍,വിധിയിലെ മൗലികാവാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹര്‍ജികള്‍, കേരള ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 2 ഹരജികള്‍, ദേവസ്വം ബോര്‍ഡിന്റെ ഒരു സാവകാശ ഹര്‍ജി എന്നിങ്ങനെയാണ് പ്രധാനപ്പെട്ട ഹര്‍ജികള്‍.