പ്രാര്‍ത്ഥനയില്‍ രണ്ടു രീതിയിലുള്ള അര്‍ത്ഥനയുണ്ട്. ഒന്നില്‍ മതിമയങ്ങി അതുതന്നെ വേണമെന്ന് ചിന്തിച്ച് ഇഷ്ടങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള അര്‍ത്ഥന ഒന്ന്. ഏതൊന്നിനോട് ആകര്‍ഷണം തോന്നിയാലും ശരി അതു തനിക്ക് നല്ലതിനാണെങ്കില്‍ മാത്രം നടന്നാല്‍ മതി അല്ലെങ്കില്‍ വേണ്ട എന്നുള്ള അര്‍ത്ഥന രണ്ടാമത്തേത്. ഇതാണ് ശരിയായ പ്രാര്‍ത്ഥന. ആദ്യത്തെ പ്രാര്‍ത്ഥന ചെയ്യുന്നവരുടെ മനസ്സില്‍ കലഹവും ദുഃഖവും നിരാശയും പിടിവാശിയും എടുത്തുചാട്ടവും അവിവേകവും നിറഞ്ഞിരിക്കും. നല്ലതെന്താണോ അത് ഈശ്വരേച്ഛയാല്‍ നടക്കുകയും അല്ലാത്തത് ഒഴിഞ്ഞുപോകുകയും ചെയ്യുന്നു എന്നു കരുതുന്നവരുടെ മനസ്സാകട്ടെ ശാന്തമായിരിക്കുന്നു. നമ്മുടെ ഇഷ്ടങ്ങളുടെ പുറകേയാണ് മറ്റെല്ലാ പ്രശ്നങ്ങളും സംഭവിക്കുന്നത്. സ്വന്തം ഇഷ്ടങ്ങളെ ഈശ്വരേച്ഛയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് ജീവിക്കാനായാല്‍ അതാണ് നല്ലത്.
ഓം