തിരുവനന്തപുരം:ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ ശശി തരൂര്‍ എംപിയെ പിന്‍തുണച്ച് സിപിഎം.തരൂരിനെ പിന്‍തുണയ്ക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം മടിക്കുന്നത് ആര്‍എസ്എസിനെ ഭയന്നാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനമാണ് ഇതിലൂടെ പുറത്തുവന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തരൂരിനെതിരെ ആര്‍എസ്എസ് നടത്തുന്ന ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.ആര്‍എസ്എസിനും മോഡി സര്‍ക്കാരിനുമെതിരെ തരൂര്‍ പറഞ്ഞ കാര്യം നേരത്തെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞിരുന്നു.അന്ന് പാര്‍ട്ടി യെച്ചൂരിക്ക് പിന്തുണ നല്‍കിയതതിനാല്‍ സംഘപരിവാര്‍ പ്രശ്‌നമുണ്ടാക്കിയില്ല.എന്നാല്‍ തരൂരിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഐ എസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്ഡിപിഐ.രാഷ്ട്രീയപാര്‍ട്ടികളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.