പന്തളം:പത്തനംതിട്ട ളാഹക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്റെ മരണ കാരണം വീഴ്ചയില്‍ തുടയെല്ല് പൊട്ടിയുണ്ടായ രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം
റിപ്പോര്‍ട്ട്.ഉയര്‍ന്ന സ്ഥലത്തുനിന്നുമുള്ള വീഴ്ചയിലാകാം തുടയെല്ല് പൊട്ടിയത്. ഒരാഴ്ച പഴക്കമുള്ള മൃതദേഹത്തില്‍ മറ്റു ക്ഷതമേറ്റിട്ടില്ലെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
ഇതോടെ നിലയ്ക്കലിലെ പൊലീസ് നടപടിയുമായി ബന്ധപ്പെട്ടല്ല ശിവദാസന്റെ മരണമെന്ന് ബോധ്യമാകുകയാണ്.പൊലീസ് നടപടിയുടെ ഭാഗമായാണ് അയ്യപ്പഭക്തനായ ശിവദാസന്റെ മരണമെന്നാരോപിച്ച് ബിജെപി ബിജെപി പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തിയിരുന്നു.
ഇന്നലെയാണ് പന്തളം സ്വദേശിയായ ശിവദാസന്റെ മൃതശരീരം ളാഹക്ക് സമീപം കമ്പകത്തുംവളവിലെ കൊക്കയില്‍ കണ്ടെത്തിയത്.അടുത്തുതന്നെ ഇദ്ദേഹം സഞ്ചരിച്ചെന്ന് കരുതുന്ന മോട്ടോര്‍സൈക്കിളുമണ്ടായിരുന്നു.18-ന് ശബരിമലക്ക് പോയ ശിവദാസനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ കഴിഞ്ഞമാസം 25-ന് പൊലീസില്‍ പന്തളം പരാതി നല്‍കിയിരുന്നു.ഈ പരാതിയില്‍ 19-ാം തിയ്യതി സന്നിധാനത്ത് നിന്ന് ശിവദാസന്‍ ഫോണില്‍ വിളിച്ചതായും വ്യക്തമാക്കുന്നുണ്ട്.ഇതോടെയാണ് 17 ന് നിലയ്ക്കലില്‍ നടന്ന പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടെന്ന ബിജെപി സംഘ്പരിവാര്‍ കള്ളപ്രചരണം പൊളിഞ്ഞത്.
മരിച്ച ശിവദാസന്‍ ബിജെപിആര്‍എസ്എസ് ക്രിമിനലുകളുടെ നിരന്തര ഭീഷണി നേരിട്ടതിന്റെ തെളിവും പുറത്തുവന്നിരുന്നു.ഒരിക്കല്‍ ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ശിവദാസനെ രണ്ടുമാസം മുമ്പ് ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചതായും പറയപ്പെടുന്നു.