തിരുവനന്തപുരം:യൂണിവേഴസിറ്റികോളജ് വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും കോളജിലെത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി.അഖിലിനെ കുത്താനുപയോഗിച്ച കത്തി കാമ്പസിനകത്തെ ചവറുകൂനയില്‍ നിന്നും ശിവരഞ്ജിത്താണ് എടുത്തുകൊടുത്തത്.പ്രതികള്‍ ഓണലൈന്‍ വഴിയാണ് കത്തി വാങ്ങിയതെന്നാണ് പോലീസിനോടു പറഞ്ഞത്.ചവറുകൂനയുടെ സമീപത്തുനിന്നും ഇരുമ്പു പൈപ്പും കുറുവടിയും കണ്ടെത്തിയതായും പോലീസ് പറഞ്ഞു.കോളേജിലെ യൂണിയന്‍ മുറിയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി.
കേസില്‍ മൊത്തം 16 പ്രതികളുണ്ടെങ്കിലും 6 പേരെ മാത്രമാണ് പിടികൂടാനായത്. ബാക്കി പത്തുപേര്‍ ഒളിവിലാണ്. സംഘര്‍ഷത്തേത്തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്‌സിറ്റി കോളജ് തിങ്കളാഴ്ച തുറക്കും.