തിരുവനന്തപുരം: മദ്യ ലഹരിയില്‍ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്നുണ്ടായേക്കും. കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചീഫ് സെക്രട്ടറിക്ക്
ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം ശ്രീറാമിന്റെ ജാമ്യാ പേക്ഷയും വഞ്ചിയൂര്‍ കോടതി ഇന്നു പരിഗണിക്കും.
ശ്രീറാമിനെ ഇന്നലെ പൂജപ്പുര ജില്ലാ ജയിലിലെത്തിച്ചശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.എന്നാല്‍ അവിടെ സെല്ലില്‍ പ്രവേശിപ്പിക്കാതെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്‌ളോ്കിലേക്കാണ് മാറ്റിയതെന്നാണറിയുന്നത്.അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന ഇവിടെ എന്തിനാണ് ശ്രീറാമിനെ ചികില്‍സിക്കുന്നതെന്ന്ത് ദുരൂഹമാണ്.ശ്രീറാമിന് കാര്യമായ പരുക്കുകളൊന്നുമില്ലെന്നാണ് സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇത് ബോധ്യപ്പെട്ട ശേഷമാണ് മജിസ്‌ട്രേറ്റ് ശ്രീറാമിനെ ജില്ലാ ജയിലിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചത്. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നാണ് പരിശോധനാ ഫലമെന്നും സൂചനയുണ്ട്. അപകടമുണ്ടായി ഏതാണ്ട് ഒമ്പത് മണിക്കൂര്‍ കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തം പരിശോധിക്കാനായി എടുത്തത്.