തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ്ജയിലിലെത്തിച്ചശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.ഇപ്പോള്‍ ശ്രീറാം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണുള്ളത്.സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ശ്രീറാമിനെ വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്ത് പൂജപ്പുര സബ്ജയിലിലെത്തിച്ചു.ജയില്‍ ഡോക്ടര്‍ പരിശോധിച്ചശേഷമാണ് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.
അതേ സമയം ശ്രീറാം ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതിയില്‍ നല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു. ശ്രീറാമിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. മാധ്യമങ്ങള്‍ പറയുന്നതുപോലെ തനിക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും മദ്യപിച്ചിട്ടില്ലെന്നുമാണ് ശ്രീറാം ജാമ്യാപേക്ഷയില്‍ പറയുന്നത്.