കൊളംബോ:ശ്രീലങ്കയില്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കിയതായി കത്തോലിക്ക സഭ.ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സഭയുടെ തീരുമാനം.സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും ഇവിടുത്തെ വിശ്വാസികള്‍.ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിശ്വാസികള്‍ പള്ളിയില്‍ വരാതെ വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കണമെന്ന് സഭ അറിയിച്ചു.
അതേസമയം ഭീകരാക്രമണ ഭീഷണി തുടരുന്ന ശ്രീലങ്കയില്‍ സൈന്യവും പോലീസും പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്. ഭീകരരുടെ താവളങ്ങളില്‍ സൈന്യം റെയ്ഡ് നടത്തി.സ്ത്രീകളുടേതടക്കം 15 മൃതദേഹങ്ങള്‍ ഒളിത്താവളങ്ങളില്‍ നിന്ന് കണ്ടെത്തിയതായി പ്രതിരോധ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.