ഷാരൂഖ് ഖാനെ നായകനാക്കി ബോളിവുഡ് സിനിമയൊരുക്കാന്‍ സംവിധായകന് ആഷിഖ് അബു. ശ്യാം പുഷ്ക്കരനാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ വച്ച് സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവെന്നും അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നും സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. വൈറസ് എന്ന സിനിമ കണ്ടതിനു ശേഷം സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ആഷിഖിനെ അദ്ദേഹം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ശ്യാം പുഷ്ക്കരനും ഒപ്പം ഉണ്ടായിരുന്നു. ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനിയായ റെഡ്ചില്ലീസ് ആയിരിക്കും ചിത്രം നിര്മ്മി്ക്കുക. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് അദ്ദേഹം സിനിമയില്‍ നിന്ന് കുറച്ചു നാളുകളായി അകന്നു നില്‍ക്കുകയാണ്. മികച്ച സിനിമയിലൂടെ തന്നെ തിരകെ വരണമെന്നും അതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഷാരൂഖിനെ നായകനാക്കി പല പ്രൊജക്ടുകളും തുടങ്ങുന്നുവെന്നറിപ്പോര്ട്ടുകളുണ്ടായിരുന്നുവെങ്കിലും ഒന്നും സ്ഥിതീകരിക്കപ്പെട്ടിട്ടില്ല. ഇതിനിടയിലാണ് ആഷിഖിനൊപ്പം സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത വന്നിരിക്കുന്നത്. ഇരുവരും ഷാരൂഖിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും എത്രയുംവേഗം ബാദ്ഷായുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.