ഷാര്‍ജ: ഖോര്‍ഫക്കാന്‍ കടല്‍ത്തീരത്ത് 27 മീറ്റര്‍ നീളമുള്ള തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ മീന്‍പിടിത്തത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് തിമിംഗിലം കരയ്ക്കടിഞ്ഞതായി കണ്ടെത്തിയത്. അത്യപൂര്‍വമായി മാത്രം കാണുന്ന തിമിംഗിലമാണിത്.
ഖോര്‍ഫക്കാന്‍ വാണിജ്യ തുറമുഖം കൂടി ഉള്‍പ്പെടുന്ന തീരപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ജഡം തീരത്തുനിന്നും മാറ്റാനുള്ള ശ്രമത്തിലാണെന്ന് ഷാര്‍ജ പരിസ്ഥിതി സംരക്ഷണവിഭാഗം.
ആഫ്രിക്കന്‍ മുനമ്പുവഴിയായിരിക്കാം തിമിംഗിലം ഖോര്‍ഫക്കാന്‍ കടലിലെത്തിയതെന്ന് കരുതുന്നതായും കപ്പലിന്റെ പ്രൊപ്പല്ലര്‍ തട്ടിയായിരിക്കാം ഇത് ചത്തതെന്നുമാണ് അധികൃതരുടെ നിഗമനം. ഷാര്‍ജ നഗരസഭ, പരിസ്ഥിതി സംരക്ഷണ വിഭാഗം എന്നിവയുടെ സഹകരണത്തില്‍ അടുത്തവര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്ന മ്യൂസിയത്തില്‍ ഈ തിമിംഗിലത്തിന്റെ അസ്ഥികൂടം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.