പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ആദി’ക്കായുള്ള കാത്തിരിപ്പിലാണ് പ്രേഷകര്‍. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്.
ഒരു ആക്ഷന്‍ രംഗത്തിനിടെ കണ്ണാടി പൊട്ടിച്ചപ്പോഴാണ് പ്രണവിന് കൈയ്ക്ക് പരുക്കേറ്റതെന്ന് സംവിധായകന് ജീത്തു ജോസഫ് പറഞ്ഞു. പ്രണവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പരിക്ക് ഭേദമായ ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കുമെന്ന് ജീത്തു ജോസഫ് പറഞ്ഞു.
ആരാധകര്‍ ഈ വിഷമത്തില്ക്കഴിയുമ്പോളാണ് സംവിധായകന് തന്നെ സന്തോഷ വാര്‍ത്തയറിയിച്ചത്. പ്രണവ് തന്നെ വരികളെഴുതിയ ഒരു ഇംഗ്ലീഷ് പാട്ട് താരം തന്നെ ആലപിക്കുന്നു. ലൈവ് പെര്‍ഫോമന്‍സ് താന്‍ തന്നെ ചെയ്യാമെന്ന് പ്രണവ് പറഞ്ഞതായി സംവിധായകന് ജിത്തു ജോസഫ് പറയുന്നു.
ഷൂട്ടിംഗ് മുഴുവനായി പൂര്‍ത്തിയാക്കിയ ശേഷം പ്രണവിനെ കൊണ്ട് പാടിച്ച് റെക്കോഡ് ചെയ്യുന്നതിനായി സംഗീത സംവിധായകന് അനില്‍ ജോണ്സണ് കാത്തിരിക്കുകയാണെന്നും സംവിധായകന് വ്യക്തമാക്കി. ഇതോടെ വിഷമം മാറ്റി ത്രില്ലിലാണ് പ്രണവിന്റെ ആരാധകര്‍.