കൊച്ചി: ഹാദിയാ കേസില്‍ ഷെഫിന്‍ ജഹാനെ എന്‍ ഐ എ ഇന്ന് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ഹാദിയയുമായുളള വിവാഹത്തെയും മതംമാറ്റത്തെയും സംബന്ധിച്ചുമാണ് ചോദ്യം ചെയ്യല്‍. ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ ഐ എ കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
അന്വേഷണം തുടരാന്‍ എന്‍ ഐ എയോട് കഴിഞ്ഞ ദിവസം സൂപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. വൈക്കം സ്വദേശിനിയായ അഖില എന്ന ഹാദിയയുമായുളള ഷഫിന്‍ ജഹാന്റെ വിവാഹം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു