തിരുവനന്തപുരം:മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ സഹായി ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്നും ദുരനുഭവം ഉണ്ടായെന്ന അര്‍ച്ചന പത്മിനിയുടെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.ഷെറിന് അബദ്ധം പറ്റിപ്പോയെന്നും ഷെറിന്‍ ഇപ്പോഴും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബാദുഷ പറഞ്ഞതായി വാര്‍ത്താചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.കൊച്ചിയില്‍ ഡബ്‌ള്യൂ.സി.സി അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് അര്‍ച്ചന പദ്മിനി വെളിപ്പെടുത്തല്‍ നടത്തിയത്.
ഫെഫ്കയ്ക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അര്‍ച്ചന ആരോപിച്ചിരുന്നു. എന്നാല്‍ അര്‍ച്ചനയുടെ ആരോപണം ശരിയല്ലെന്നും ഷെറിനെതിരെ നടപടിയെടുത്തെന്നുമാണ് ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. പോലീസില്‍ പരാതിപ്പെടാന്‍ താല്‍പര്യമില്ലെന്ന് അര്‍ച്ചന അറിയിച്ചിരുന്നു. അര്‍ച്ചനയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.