തിരുവനന്തപുരം:വിദ്യാര്‍ത്ഥി സംഘര്‍ഷവും കത്തിക്കുത്തും തുര്‍ന്നുണ്ടായ പ്രശ്‌നങ്ങളും കാരണം അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളജ് ഇന്നു തുറന്നു. കനത്ത പോലീസ് കാവലിലാണ് കോളജ് തുറന്നത്.സംഘര്‍ഷമുണ്ടായി പത്താം ദിവസമാണ് കോളജ് വീണ്ടും സജീവമാകുന്നത്.ഒമ്പതുമണിക്കാണ് കോളജ് തുറന്നത്. വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ചശേഷമാണ് ഓരോരുത്തരെയും കടത്തിവിട്ടത്.
സമഗ്രമായ മാറ്റങ്ങളോടുകൂടിയാണ് യൂണിവേഴ്‌സിറ്റി കോളജ് വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നത്. താല്‍കാലിക പ്രിന്‍സിപ്പലായിരുന്ന കെ.വിശ്വംഭരനെ മാറ്റി ഡോ സി.സി ബാബുവിനെ സ്ഥിരം പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. ഡോ.ബാബു വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും.
അതേസമയം തന്നെ എസ്എഫ്‌ഐ ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ കോളജില്‍ കെഎസ് യു എബിവിപി എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളജില്‍ യൂണിറ്റു തുടങ്ങുമെന്ന നിലപാടിലാണ്.