തിരുവനന്തപുരം:ഇനി സംസ്ഥാനത്തെ വീടുകളിലെല്ലാം എ ല്‍ഇഡി ബള്‍ബുകളും ട്യൂബുകളും പ്രകാശിക്കും.പഴയ ബള്‍ബുകളും ട്യൂബുകളുമെല്ലാം പൂര്‍ണമായും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.750 കോടി രൂപയുടെ പദ്ധതിക്ക് എനര്‍ജി മാനേജ്മെന്റ് സെന്ററും പങ്കാളിത്തം വഹിക്കും.പദ്ധതിയുടെ രജിസ്ട്രേഷന് മാര്‍ച്ച് ഒന്നിന് തുടങ്ങും.ആദ്യ ഘട്ടമായി അഞ്ച് കോടി എല്‍ഇഡി ബള്‍ബുകള്‍ ജൂണ്‍ അവസാനം വിതരണം ചെയ്യും.
എല്‍ഇഡി ട്യൂബുകളുടെ കാര്യത്തില്‍ രജിസ്ട്രേഷന് സെപ്റ്റംബറില്‍ തുടങ്ങും.ട്യൂബുകളുടെ വിതരണം ഡിസംബറിന് മുന്‍പ് പൂര്‍ത്തിയാക്കും.വെബ്സൈറ്റ്, ആപ്പ് മുഖേനയോ, മീറ്റര്‍ റീഡര്‍ വഴിയോ,സെക്ഷന്‍ ഓഫീസുകളില്‍ നേരിട്ടെത്തിയോ ഏപ്രില്‍ 30 വരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.പുതിയ എല്‍ഇഡി വാങ്ങുമ്പോള്‍ അത്രയും എണ്ണം പഴയ ബള്‍ബുകള്‍ തിരികെ നല്‍കണം.
2.5 കോടി എല്‍ഇഡി ബള്‍ബുകളാണ് പദ്ധതി വഴി വിതരണം ചെയ്യുക. ഈ പദ്ധതിയിലൂടെ അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും പഴയ ബള്‍ബുകളും ട്യൂബുകളും ഒഴിവാക്കാനാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.ഇേതാടെ ഊര്‍ജ്ജനഷ്ടവും ഒഴിവാകും.