ന്യൂഡല്‍ഹി:സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. സുപ്രീം കോടതി റദ്ദാക്കി.പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍.സി, വയനാട് ഡി.എം, തൊടുപുഴ അല്‍അസര്‍ എന്നീ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനം അനുവദിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അപ്പീലിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി.
ഈ കോളജുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു.എന്നാല്‍ അത് കണക്കിലെടുക്കാതെ വിദ്യാര്‍ത്ഥികളുടെ അവകാശം ചൂണ്ടിക്കാട്ടിയായിരുന്നു ഈ കോളേജുകളില്‍ ഹൈക്കോടതി പ്രവേശനം അനുവദിച്ചത്.ഹൈക്കോടതിയുടെ അനുമതി മെഡിക്കല്‍ കോളേജ് കൗണ്‍സില്‍ റിപ്പോര്‍ട്ടിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.