തിരുവനന്തപുരം:സംസ്ഥാനത്ത് അനധികൃതമായി ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.അഴിമതിയില്‍ സമഗ്രമായ അന്വേഷണം നടത്തണം.അല്ലാത്ത പക്ഷം കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ഒക്ടോബര്‍ 11 ന് സായാഹ്ന ധര്‍ണ നടത്തുമെന്നും വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പരസ്യമായി ചര്‍ച്ചചെയ്ത് ബ്രൂവറികള്‍ അനുവദിക്കുന്നതില്‍ എന്തായിരുന്നു പ്രശ്നം.പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ ഏത് മദ്യ നയമാണ് പറയുന്നതെന്ന് മന്ത്രി വ്യക്തമാക്കണം.ആ മദ്യനയം പരസ്യമാക്കണമെന്ന് മന്ത്രിയെ വെല്ലുവിളിക്കുകയാണ്.മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് അഴിമതി നടന്നിരിക്കുന്നത്.ചെന്നിത്തല കുറ്റപ്പെടുത്തി.
സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാട്, ഇന്ധന വിലവര്‍ധന, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സ്തംഭനാവസ്ഥ എന്നിവയ്ക്കെതിരെ കൂടിയാണ് സമരം നടത്തുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.