കൊല്ലം: സംസ്ഥാനത്ത് ഉദ്യേഗാര്‍ഥികളെ വഞ്ചിച്ച് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍. അര്‍ഹതപ്പെട്ട തൊഴിലവസരങ്ങള്‍ പോലും ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുന്നില്ലന്ന് വിവരവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കൊല്ലം ജില്ലയില്‍ നിരവധി അപേക്ഷകളാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും എംപ്ലോയിമെന്റ് എകസ്‌ചേഞ്ചില്‍ നിന്ന് മടക്കി അയച്ചത്

തൊഴില്‍രഹിതരക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സ്ഥാപനമെന്നാണ് എംപ്ലോയിമെന്റ് എകസ്‌ചേഞ്ചുകളുടെ വിശേഷണം എന്നാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി ജോലി ലഭിച്ചവരുടെ കണക്കെടുക്കാന്‍ ഒരു കൈ ധാരാളമാണ് ജില്ലാ ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇപ്പോഴും പതിറ്റാണ്ടുകളായി ഉദ്യോഗാര്‍ത്ഥികള്‍ കാത്തുനില്ക്കുന്നു. വിവരവകാശരേഖകളില്‍ നിന്ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നടക്കുന്ന ക്രമക്കേട് വ്യക്തമാകും.

ക്രൈന്‍ ഓപ്പറേറ്റര്‍ ലൈസന്‍സ് ഉള്‍പ്പടെ എകസ്‌ചേഞ്ചില്‍ പേര് രജിസ്സറ്റര്‍ ചെയ്ത സതീഷ് എന്ന ഉദ്യോഗാര്‍ത്ഥിക്ക് ഒരു തൊഴിലവസരത്തിന്റെ അറിയിപ്പുപോലം സ്ഥാപനം നല്കിയിട്ടില്ല. ഒഴിവു സംബന്ധിച്ച വിവിധ സ്ഥാപനങ്ങള്‍ നല്കി അറിയിപ്പുകള്‍ യോഗ്യരായ ഉദ്യാഗാര്‍ത്ഥികള്‍ ഇല്ലന്ന് പറഞ് മടക്കി അയച്ചു. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കി അനര്‍ഹരെ തിരുകി കയറ്റാനുള്ള ഏജനന്‍സി മാത്രമായി എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ അധീ പതിക്കുകയാണെന്നാണ് ആക്ഷേപം.