തിരുവനന്തപുരം:സംസ്ഥാനത്ത് പൊലീസ് രാജെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി ഏകാധിപത്യ ഭരണം തുടരുകയാണെന്നും ജനകീയ സമരങ്ങളെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
ആഭ്യന്തരത്തിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിയ്ക്ക് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല.സര്‍ക്കാര്‍ ജനദ്രോഹ നടപടികള്‍ തുടരുകയാണ്. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നു. കാരുണ്യ പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.