കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം പൂര്‍ത്തിയായെങ്കിലും ഇപ്പോഴും പോളിങ് പലയിടത്തും തുടരുകയാണ്.ഇത്തവണ റെക്കോര്‍ഡ് പോളിങ്ങിനാണ് കേരളം സാക്ഷിയായത്.2014ല്‍ 73.89% ശതമാനം ആയിരുന്നു പോളിങ് ഇക്കുറി 74.ശതമാനം കടന്നു.ഇതുവരെ പോള്‍ ചെയ്തത് 77.34% വോട്ട്.എല്ലാ മണ്ഡലങ്ങളിലും പോളിങ് 70 ശതമാനം കടന്നു.
സമയം നീട്ടി നല്‍കില്ലെങ്കിലും നിലവില്‍ വോട്ട് ചെയ്യുന്നതിനായി ക്യു നില്‍ക്കുന്ന ആളുകള്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.
ആലപ്പുഴയില്‍ പത്തിലധികം ബൂത്തുകളില്‍ വോട്ടെടുപ്പ് തുടരുന്നു.വടകരയിലും പത്തിലധികം കേന്ദ്രങ്ങളില്‍ പോളിംഗ് പുരോഗമിക്കുകയാണ്.പല ബൂത്തുകളിലും ഇപ്പോഴും വോട്ടര്‍ന്മാരുടെ നീണ്ട നിര ദൃശ്യമാണ്.
വയനാട്ടില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.ഇവിടത്തെ പോളിംഗ് 80 ശതമാനം പിന്നിട്ടു.
കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലായിരുന്നു.65.67 % .ഇത്തവണ ത്രികോണമല്‍സരം നടക്കുന്ന പത്തനംതിട്ടയിലെ പോളിങ് ശതമാനം 74.05 ആണ്. തിരുവനന്തപുരത്തും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 73.38 % മാണ് തലസ്ഥാനത്തെ പോളിങ്.
വടകരയില്‍ തുടര്‍ച്ചയായി വോട്ടിംഗ് തടസ്സപ്പെട്ടത് അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി കെ മുരളീധരന്‍. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാളെ പരാതി നല്‍കും.പുലര്‍ച്ചെ വരെ നിന്നാലും വോട്ട് ചെയ്ത ശേഷമേ പ്രവര്‍ത്തകര്‍ മടങ്ങുകയുളളൂവെന്നും മുരളീധരന്‍ പറഞ്ഞു.
പോളിങ് ശതമാനം മണ്ഡലം തിരിച്ച്:
തിരുവനന്തപുരം 73.38
ആറ്റിങ്ങള്‍ 74.14
കൊല്ലം 74.33
മാവേലിക്കര 74.04
പത്തനംതിട്ട 74.05
ആലപ്പുഴ 79.91
കോട്ടയം 75.25
ഇടുക്കി 76.22
എറണാകുളം 76.55
ചാലക്കുടി 79.95
തൃശൂര്‍ 77.56
ആലത്തൂര്‍ 79.87
പാലക്കാട് 77.41
പൊന്നാനി 74.50
മലപ്പുറം 75.27
വയനാട് 80.06
കോഴിക്കോട് 80.01
വടകര 80.45
കണ്ണൂര്‍ 82.38
കാസര്‍ഗോഡ് 79.82