വയനാട്: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉരുള്‍പൊട്ടലില്‍ വന്‍ നാശമുണ്ടായ വയനാട് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇന്നലെ രാത്രിയാണ് ഉരുള്‍പൊട്ടി യത്.മണ്ണിടിഞ്ഞു വീണ് എസ്റ്റേറ്റ് തൊഴിലാളികള്‍ നിര്‍മ്മിച്ച താത്കാലിക പാലവും കുടിവെള്ള പൈപ്പും തകര്‍ന്നു.അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു.
ഇന്ന് കേരള തീരത്ത് തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മി. വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു .മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.