തൊടുപുഴ:സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എം എം മണി.750 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമമാണ് ഇപ്പോള്‍ നേരിടുന്നത്.പ്രളയത്തെ തുടര്‍ന്ന് ആറ് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചു.ഉത്പാദനത്തില്‍ 350 മെഗാവാട്ട് വൈദ്യുതി കുറവുണ്ടായി.കേന്ദ്ര പൂളില്‍നിന്ന് കിട്ടുന്ന വൈദ്യുതിയും കുറവാണെന്നും ഇത് വൈദ്യുതി ക്ഷാമത്തിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും ആറ് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവില്ല.മാട്ടുപ്പെട്ടി,ലോവര്‍ പെരിയാര്‍,പന്നിയാറിന്റെ രണ്ട് പവര്‍ ഹൗസുകള്‍,കുത്തുങ്കല്‍, പെരിങ്ങല്‍ക്കുത്ത് പവര്‍ ഹൗസുകളാണ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത്.