തിരുവനന്തപുരം:ആര്‍ഭാടങ്ങളില്ലാതെ നടത്താന്‍ തീരുമാനിച്ച സംസ്ഥാന സ്‌കൂള്‍ കലോല്‍സവം മൂന്നു ദിവസമായി ചുരുക്കാന്‍ തീരുമാനിച്ചു.ഡിസംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ആലപ്പുഴയിലാണ് കലോത്സവം.
രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമായി ചുരുക്കി വിജയികളെ സംസ്ഥാന തലത്തില്‍ മൂല്യനിര്‍ണയം ചെയ്ത് വിജയികളെ കണ്ടെത്തുകയും ഗ്രേസ് മാര്‍ക്ക് നല്‍കുകയും ചെയ്യും.തിരുവനന്തപുരത്ത് വച്ച് ഒക്ടോബര്‍ 26, 27, 28 തീയതികളില്‍ കായിക മേള നടത്തും.ഗെയിംസ് ഇനങ്ങള്‍ ഒഴിവാക്കി. ജില്ലാ തലത്തിലുള്ള വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും.അത്‌ലറ്റിക്‌സ് ഇനങ്ങള്‍ മാത്രമാണ് സംസ്ഥാന തലത്തില്‍ മത്സരം നടത്തുക.ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ മാത്രമാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുക. ശാസ്‌ത്രോത്സവം നവംബര്‍ 24, 25 തീയതികളില്‍ നടക്കും.ചെലവ് കുറയ്ക്കാനായി ഉദ്ഘാടന-സമാപന ചടങ്ങുകളുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.