തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസിന്റേയും സംഘപരിവാറിന്റേയും ഹീനമായ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സന്ദീപാനന്ദ ഗിരിയെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാത്മാ ഗാന്ധിയെ വധിച്ചവര്‍ രാജ്യത്ത് ഇപ്പോഴും ആക്രമണം നടത്തിവരികയാണ്.വര്‍ഗീയ ശക്തികളുടെ തനിനിറം തുറന്നുകാട്ടിയ സന്ദീപാനന്ദഗിരി നേരത്തെ തന്നെ സംഘപരിവാറിന്റെ കണ്ണിലെ കരടാണ്.
മതനിരപേക്ഷമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുര്‍വ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നത്.ഇതില്‍ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേര്‍ക്ക് ആക്രമണം നടത്തിയത്.ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ മതനിരപേക്ഷ മനസ് സന്ദീപാനന്ദ ഗിരിക്കൊപ്പമുണ്ട്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.