ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യര്‍ വിവാഹിതനായി.അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രാജ്യാന്തര റോളര്‍ സ്കേറ്റിംഗ് താരം ആരതി കസ്തൂരിരാജിനെ സന്ദീപ് ജിവിതസഖിയാക്കി.ചെന്നൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ചെന്നൈ അണ്ണാനഗര്‍ സ്വദേശികളായ ബില്‍ഡര്‍ സി കസ്തൂരി രാജിന്റേയും ഗൈനക്കോളജിസ്റ്റ് ഡോ. മാലാ രാജിന്റേയും മകളാണ് ആരതി. റോളര്‍ സ്കേറ്റിംഗില്‍ ദേശീയ, രാജ്യാന്തര തലങ്ങളില്‍ ആരതി 11 സ്വര്‍ണമടക്കം 130 മെഡലുകള്‍ നേടിയിട്ടുണ്ട്.ഇപ്പോള്‍ ചെന്നൈ പോരൂര്‍ ശ്രീരാമചന്ദ്ര സര്‍വകലാശാലയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്.
എട്ടു വര്‍ഷമായി രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ താരമായ സന്ദീപ് വാര്യര്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി കളിച്ചിട്ടുണ്ട്. തൃശൂര്‍ എരവിമംഗലം സ്മൃതിയില്‍ ശങ്കരന് കുട്ടിയുടേയും ലക്ഷ്മിയുടേയും മകനാണ് 28 കാരനായ സന്ദീപ്.
