ഇടുക്കി:മൂന്നാറില്‍ സബ്കളക്ടറെ പിന്‍തുണച്ച് ജില്ലാ കളക്ടര്‍.
പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ചാണെന്നും സബ് കളക്ടര്‍ രേണു രാജിനെ എം എല്‍ എ ശകാരിച്ചുവെന്നും ജില്ലാ കളക്ടര്‍ ജീവന്‍ബാബു റവന്യൂ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത നിര്‍മാണം നടക്കുന്നത് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ്.ഇത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.മുതിരപ്പുഴയാറില്‍ നിന്നും 50 മീറ്റര്‍ മാറിയാണ് നിര്‍മ്മാണപ്രാര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നാണ് നിയമം. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് ആറിന്റെ കരയില്‍ നിന്നും 6 മീറ്റര്‍ പോലും അകലമില്ല.എംഎല്‍ ശകാരിച്ചുവെന്ന് സബ് കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായും എസ് രാജേന്ദ്രന്‍ എം എല്‍ എ കൃത്യ നിര്‍വഹണത്തിനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.