കൊച്ചി:സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് കന്യാസ്ത്രീകള്‍.ലൈംഗീംക പീഡനപരാതിയില്‍ ആരോപണവിധേയനായ ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്
കൊച്ചിയില്‍ ഉപവാസസമരം നടത്തുന്ന കന്യാസ്ത്രീകളാണ് സര്‍ക്കാരിനും സഭയ്ക്കുമെതിരെ ആരോപണമുയര്‍ത്തിയത്.
നീതി വൈകുന്നത് കൊണ്ടാണ് പരസ്യപ്രതിഷേധവുമായി എത്തേണ്ടി വന്നത്.തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും പൊലീസും ഒന്നും ചെയ്തില്ല.കാശും സ്വാധീനവുമുള്ളതുകൊണ്ടാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു.കോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം നടത്തുന്നത്.കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുന്നത് ആര്‍ക്കുവേണ്ടി,കര്‍ത്താവിന്റെ മണവാട്ടികളുടെ മാനത്തിനിട്ട വില പത്തേക്കര്‍,ചര്‍ച്ച് ആക്ട് നടപ്പാക്കുക,ഞങ്ങളുടെ ജീവന്‍ അപകടത്തില്‍,ആറാംപ്രമാണം ലംഘിച്ച മെത്രാനെ പുറത്താക്കുക എന്നിങ്ങനെ എഴുതിയ പ്ലാക്കാര്‍ഡുകളും പിടിച്ചാണ് കന്യാസ്ത്രീകള്‍ ഉപവസിക്കുന്നത്.
അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെക്കാണുമെന്നാണ് വിവരം.