തിരുവനന്തപുരം:ബിജെപി സ്ഥാന വ്യാപകമായി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ബിജെപിയുടെ സമരപന്തലിനു മുന്നില്‍ തീകൊളുത്തി ജീവനൊടുക്കിയ വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെയോടെ ബി.ജെ.പി സമരപന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാല്‍ നായര്‍ ഇന്ന് മൂന്ന് മണിയോടെയാണ് മരിച്ചത്.സമരപന്തലിനു മുന്നില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ ഇയാള്‍ക്ക് 70 ശതമാനം പൊള്ളലേറ്റു.അയ്യപ്പ ഭക്തനാണെന്നും അയ്യപ്പന് വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്നും ഇയാള്‍ വിളിച്ചു പറഞ്ഞെന്നാണ് സമര പന്തലില്‍ ഉള്ള ബിജെപി നേതാക്കള്‍ പറഞ്ഞത്.