വട്ടിയൂർക്കാവ് : പതിവ് രീതികൾ മാറ്റിപ്പിടിച്ചാണ് സി പി എം ഈ ഉപതിരഞ്ഞെടുപ്പിൽ ഇറങ്ങിയിരിക്കുന്നത് .
സി പി എം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയുടെ ചീത്തപ്പേര് ബാധിക്കാത്ത തരത്തിലുള്ള പ്രചാരണ തന്ത്രങ്ങളാണ് വട്ടിയൂർക്കാവിൽ ഇടതുപക്ഷം നടത്തുന്നത്.ഒരു സ്വതന്ത്രനെ പോലെ സ്വന്തം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചതാണ്  ആദ്യപടി . അണിയറയിൽ പാർട്ടിയുടെ എല്ലാ പോഷകസംഘടനകളേയും അണിനിരത്തി ശക്തമായി വോട്ടുകൾ എണ്ണിത്തിരിച്ച് പ്രവർത്തനം.മണ്ഢലത്തിൽ സി പി എമ്മിൽ മുൻപ് പ്രവർത്തിച്ചവരിൽ ഇപ്പോൾ സജീവമല്ലാത്തവരെ രംഗത്തിറക്കാൻ പ്രത്യേക ചുമതല നേതാക്കൾക്ക് നൽകിയിട്ടുണ്ട്.യു ഡി എഫ് സ്ഥാനാർഥി കെ മോഹൻകുമാറിന്റെ അപരനായി രംഗത്തിറങ്ങിയിരിക്കുന്ന എ .മോഹൻകുമാർ സി പി എം അനുഭാവിയാണ് .നേരത്തെ തന്നെ  ബി ജെ പിയിലെയും കോൺഗ്രസ്സിലെയും പല വോട്ടർമാരെയും തിരഞ്ഞുപിടിച്ചു  വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാനും സി പി എമ്മിനായി . എങ്ങനെയും ജയിക്കാൻ വേണ്ട എല്ലാ അടവുകളും പയറ്റുകയാണ് സി പി എം,  സർക്കാർ സംവിധാനവും ഒപ്പമുണ്ട് . കാര്യമായ ആക്ഷേപങ്ങളൊന്നും പറയാനില്ലാത്ത വെറും  വരട്ട് കമ്മ്യൂണിസ്റ്റുകാരന്റെ ധാർഷ്ട്യം ഇല്ലാത്ത ഒരു സ്ഥാനാർത്ഥിയാണ് സി പി എം രംഗത്തിറക്കിയിരിക്കുന്ന വി കെ പ്രശാന്ത് .മേയർ ബ്രോ എന്ന പേരിലും നിരവധി സെൽഫികളിലൂടെയും സുപരിചിതനാണ് പ്രശാന്ത് .എന്നാൽ  സമൂഹ മാധ്യമത്തിലൂടെ കെട്ടിപ്പടുത്തുയർത്തിയിരിക്കുന്ന വ്യക്തിത്വം എത്രകണ്ട് വോട്ടർമാരെ സ്വാധീനിക്കും എന്നത് കാത്തിരുന്നു കാണാം.