ദില്ലി: തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ മറുപടി പറയാതിരുന്ന തുഷാര്‍ വെള്ളാപ്പള്ളി ഒടുവില്‍ സമ്മര്‍ദ്ദതന്ത്രം പുറത്തെടുത്തു.തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് തോറ്റാല്‍ രാജയസഭാ സീറ്റ് നല്‍കണമെന്നാണ് തുഷാര്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ വച്ച ഉപാധിയെന്നു സൂചന.തന്റെ ഉപാധികള്‍ അംഗീകരിച്ചാലെ തൃശൂരില്‍ മല്‍സരിക്കുകയുള്ളെന്നാണ് തുഷാറിന്റെ നിലപാട്.
തൃശൂര്‍ സീറ്റിലേക്ക് കെ സുരേന്ദ്രനടക്കം നേതാക്കള്‍ മല്‍സരിക്കാന്‍ താല്‍പര്യപ്പെട്ടെങ്കിലും ബിഡിജെഎസിന് തൃശൂര്‍ നല്‍കാനാണ് നേതൃത്വം തീരുമാനിച്ചത്.പത്തംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് തൃശൂര്‍ സീറ്റുമായി ബന്ധമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.തൃശൂര്‍ ബിജെപി ഏറ്റെടുക്കില്ലെന്നും മണ്ഡലത്തില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കിയെങ്കിലും താന്‍ മല്‍സരിക്കുന്ന കാര്യത്തെക്കുറിച്ച് മിണ്ടിയില്ല.മോദിയും അമിത് ഷായും തൃശൂരില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാര്‍ പറഞ്ഞു.
തുഷാര്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ച വെള്ളാപ്പള്ളി ഇപ്പോള്‍ തുഷാര്‍ മല്‍സരിക്കുന്നതില്‍ കുഴപ്പമില്ലെന്ന നിലപാടിലാണ്.