കൊച്ചി:മാധ്യപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ഹൈക്കോടതി ശരിവെച്ചു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി സാക്ഷിമൊഴി മാത്രമാണുള്ളതെന്നും മറ്റു തെളിവുകളില്ലെന്നും കോടതി നീരീക്ഷിച്ചു. ശ്രീറാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.
അതേസമയം പോലീസിന് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായും കോടതി ചൂണ്ടിക്കാട്ടി. അപകടസമയത്ത മദ്യപിച്ചിരുന്നില്ലെന്നാണ് ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞത്. അപകടം നടന്ന് മണിക്കൂറുകള്‍ക്കുശേഷം നടത്തിയ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല .കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നാണ് ശ്രീറാം ജാമ്യം നേടിയത്.
അപകടത്തില്‍ പരുക്കേറ്റ്തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സയിലായിരുന്ന ശ്രീറാമിനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.