തിരുവനന്തപുരം:സര്‍ക്കാരിനെതിരായ സമരപരിപാടികളുടെ ഭാഗമായി യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധസമരം ആരംഭിച്ചു.രാവിലെ ആറ് മണി മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ച് യു ഡി എഫ് സമരം തുടങ്ങി.സംസ്ഥാനത്തെ ഭരണ സ്തംഭനം,ക്രമസമാധാനതകര്‍ച്ച,വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെയുള്ള കയ്യേറ്റം എന്നിവയ്ക്കെതിരെയാണ് സമരമെന്ന് യുഡിഎഫ് അറിയിച്ചു.
സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നും സമരക്കാര്‍ ഉപരോധിച്ചു.മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലാണ് സമരം. യുഡിഎഫ് വയനാട് കളക്ടറേറ്റ് ഉപരോധം ആരംഭിച്ചു.സിവില്‍ സ്റ്റേഷന്റെ രണ്ട് ഗേറ്റും പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്.തൃശ്ശൂര്‍ കളക്ടറേറ്റിന്റെ 2 ഗേറ്റുകളാണ് ഉപരോധിക്കുന്നത്.എറണാകുളം കലക്ട്രേറ്റിന് മുന്നിലടക്കം സംസ്ഥാനത്തൊട്ടാകെ വലിയ ജനപങ്കാളിത്തത്തോട് കൂടിയ ഉപരോധസമരമാണ് നടക്കുന്നത്.തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപരോധം ഉദ്ഘാടനം ചെയ്യും.