തിരുവനന്തപുരം:സര്‍ക്കാരിന്റെ സാലറി ചലഞ്ച് പൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വിട്ട കണക്കുകളെല്ലാം പച്ചക്കള്ളമാണെന്നും സെക്രട്ടറിയേറ്റില്‍ മാത്രം 1500 ഓളം ജീവനക്കാര്‍ വിസമ്മത പത്രം നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു.
ധനവകുപ്പില്‍ നിന്ന് 173 പേരും പൊതുഭരണ വകുപ്പില്‍ നിന്നും700 പേരും നിയമ വകുപ്പില്‍ നിന്നും 40 പേരും നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും 433 പേരും വിസമ്മതപത്രം നല്‍കി.സര്‍ക്കാര്‍ എയിഡഡ് സ്‌കൂളില്‍ 70 ശതമാനം അദ്ധ്യാപകരും സാലറി ചലഞ്ചിനോട് വിസമ്മതം അറിയിച്ചു.
പലര്‍ക്കും നിര്‍ബന്ധിത പണപിരിവിനോട് എതിരാണെന്നും സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തെ ഉദ്യേഗസ്ഥര്‍ പരാജയപ്പെടുത്തിയെന്നും ചെന്നിത്തല വ്യക്തമാക്കി.പെന്‍ഷന്‍കാരോട് ഇഷ്ടമുള്ള തുക നല്‍കിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.ഇതേ നിലപാട് തന്നെ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തിലും സ്വീകരിക്കേണ്ടതായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.