തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നു വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്കു പടയൊരുക്കം എന്ന് പേരിട്ടു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരേയാണ് ചെന്നിത്തലയുടെ യാത്ര.

ഇന്ന് രാവിലെ ഒമ്പതിനു തിരുവനന്തപുരം പാറ്റൂര്‍ ജംഗ്ഷനില്‍ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ ചുവരെഴുത്ത നടത്തിക്കൊണ്ടാണ് പടയൊരുക്കം എന്ന പേര് ഉത്ഘാടനം ചെയ്തത്.