തിരുവനന്തപുരം:ശബരിമലയില്‍ എല്ലാ പ്രശ്‌നങ്ങളുടേയും പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും ഭക്തരെ സര്‍ക്കാര്‍ ഭീകരരെപ്പോലെയാണ് കാണുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റെയും നടവരവ് കുറഞ്ഞതിന്റെയും ഉത്തരവാദിത്തവും സര്‍ക്കാരിനാണ്. സിപിഎം- ബിജെപി കൂട്ടുകച്ചവടമാണ് കേരളത്തിലുള്ളത്.ഭക്തരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇത്രയൊക്കെയായിട്ടും  നിരോധനാജ്ഞ  എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.ശബരിമലയെ രാഷ്ട്രീയവല്‍കരിക്കാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും  രമേശ്              ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരേ കാര്യം രണ്ടു രീതിയിലാണ് പറയുന്നത്. യുവതീപ്രവേശനത്തില്‍ സാവകാശം തേടി ദേവസ്വംബോര്‍ഡ് കോടതിയെ സമീപിക്കുമ്പോള്‍ അതിനെതിരായ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.ദേവസ്വം ബോര്‍ഡും സര്‍ക്കാരും ജനങ്ങളെ കബളിപ്പിക്കുകയാണ്.
മുഖ്യമന്ത്രി ബിജെപിയുടെ തലതൊട്ടപ്പനാണ്.ബിജെപിയെ പരിപോഷിപ്പിച്ച് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാന്‍ സിപി എം ശ്രമിക്കുകയമാണെന്നും ചെന്നിത്തല ആരോപിച്ചു.