തിരുവനന്തപുരം:ശബരിമല തന്ത്രി ബ്രാഹ്മണന് അല്ല ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി ജി സുധാകരന്.യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ ശബരിമല നടയടച്ച് ശുദ്ധികലശം നടത്തിയതിനെതിരെയാണ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. ‘സഹോദരി കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി ഒരു മനുഷ്യനാണൊ?.എന്നും സുധാകരന് വിമര്‍ശിക്കുന്നു.
തന്ത്രിക്ക് അയ്യപ്പനോട് സ്നേഹമില്ല.ബ്രാഹ്മണ മേധാവിത്തത്തിന്റെ വീഴ്ചയുടെ ആരംഭമാണിത്. ശബരിമല നട പൂട്ടിപ്പോകും എന്ന് പറയാന്‍ തന്ത്രിക്ക് എന്തധികാരമാണുള്ളത്? തന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.