തിരുവനന്തപുരം:ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കുടുംബത്തെ് ഹീനമായ അപവാദപ്രചരണത്തിലൂടെ വേട്ടയാടാന്‍ നടത്തുന്ന ശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സി.പി.എം ഇപ്പോള്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനായി മനുഷ്യത്വ ഹീനമായ അപവാദ പ്രചാരണവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.മനുഷ്യമുഖം നഷ്ടപ്പെട്ട പാര്‍ട്ടിയായി സി.പി.എം മാറിയെന്നതിന്റെ മറ്റൊരു തെളിവാണ് ഇത്.’എന്റെ പ്രാണനും കൂടി വേണോ നിങ്ങള്‍ക്ക്’ എന്ന സാജന്റെ ഭാര്യ ബീനയുടെ വിലാപം കേരളത്തിന്റെ മനസാക്ഷിയെയാണ് വേദനിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാനാണ് പൊലീസും സി.പി.എമ്മും ശ്രമിച്ചത്. നഗരസഭാ ചെയര്‍പേര്‍സണെതിരെ വ്യക്തമായ പരാതി ഉയര്‍ന്നിട്ടും പൊലീസ് ആ വഴിക്കല്ല അന്വേഷിച്ചത്. സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും പോരാഞ്ഞ് ഇപ്പോള്‍ ആദ്ദേഹത്തിന്റെ കുടുംബത്തെ അപവാദത്തില്‍ മുക്കാന്‍ സി.പി.എം നടത്തുന്ന ശ്രമം പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാവും. സി.പി.എം ഈ ഹീനശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.