ഇന്ന് മുതൽ ദില്ലിയിൽ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. 201 നും 400 നും ഇടയിൽ ഉപയോഗിക്കുന്ന വൈദ്യുതി പകുതി വിലയ്ക്ക് നൽകും. ദില്ലി സർക്കാർ 50 ശതമാനം സബ്‌സിഡി നൽകും.
“ഇന്ന് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ വൈദ്യുതി നിരക്ക് ദില്ലിയിലാണ്,” “ആം ആദ്മി” (സാധാരണക്കാരനെ) സഹായിക്കുന്ന ചരിത്രപരമായ തീരുമാനം എന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്. “ഫ്രീ ലൈഫ്‌ലൈൻ ഇലക്ട്രിസിറ്റി” പദ്ധതി പ്രകാരം, ഓരോ മാസവും 200 യൂണിറ്റ് വൈദ്യുതി വരെ ഉപയോഗിക്കുന്നവർക്ക് ഇനിമേൽ ബില്ലില്ല.
തലസ്ഥാനത്ത് കുറഞ്ഞത് 33 ശതമാനം ഉപഭോക്താക്കൾക്ക് ഈ നടപടി ഗുണകരമാകും എന്ന് അദ്ദേഹം പറഞ്ഞു. ശൈത്യകാലത്ത് 70 ശതമാനം ആളുകളുടെ വൈദ്യുതി ഉപഭോഗം 200 യൂണിറ്റിന് താഴെയാണെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിൽ നിയമസഭാഇലക്ഷൻ അടുത്ത സാഹചര്യത്തിൽ കൂടുതൽ ജനപ്രിയ പദ്ധതികൾക്ക് ആം ആദ്മി പാർട്ടി തയ്യാറെടുക്കുന്നു.