തിരുവനന്തപുരം:ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനെതിരായ വാര്‍ത്തകളില്‍ മാപ്പ് പറഞ്ഞ് മലയാളമനോരമ. ലോട്ടറി രാജാവ്’, ‘ലോട്ടറി മാഫിയ’ ‘കൊള്ളക്കാരന്‍’ തുടങ്ങിയ പദങ്ങള്‍ എഴുതാന്‍ ഇടയായതില്‍ മാനേജ്മെന്റ് നിര്‍വ്യാജം ഖേദിക്കുന്നതിനൊപ്പം അവ പിന്‍വലിക്കുന്നുവെന്നും മനോരമ അറിയിച്ചു. മാര്‍ട്ടിനെയും ലോട്ടറി ബിസിനസിനെയും സംബന്ധിച്ചു മനോരമ പത്രത്തിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും വന്ന വാര്‍ത്തകളൊന്നും അദ്ദേഹത്തെ വ്യക്തിപരമായോ, അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളെയോ അപകീര്‍ത്തിപ്പെടുത്താനോ കളങ്കപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നു മനോരമ തുറന്ന മനസ്സോടെ വിശദീകരിച്ചതായും മലയാള മനോരമ ദിനപത്രം പറയുന്നു.
ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് കേസുകളും സാന്റിയാഗോ മാര്‍ട്ടിനെതിരായ വാര്‍ത്തകളും പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിക്കിം ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നത്.