ന്യൂഡല്‍ഹി:മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനുള്ള
ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി.നിലവിലുള്ള സംവരണ അനുപാതം 60 ആയി ഉയര്‍ത്താന്‍ നിര്‍ദേശിക്കുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്.കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ അനുകൂലിച്ചു.മൂന്നിന് എതിരെ 323വോട്ടിനാണ് ബില്ല് പാസ്സായത്.സാമൂഹ്യ ക്ഷേമമന്ത്രി തവര്‍ ചന്ദ് ഗലോട്ടായിരുന്നു ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് അണ്ണാ ഡിഎംകെ ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയി.ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് വിടും.
മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്.ഇതിനായി ഭരണഘടനയുടെ 15,16 വകുപ്പുകള്‍ ഭേദഗതി ചെയ്യണം.
എല്ലാ മതങ്ങളിലെയും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ശാക്തികരണമാണ് സംവരണ ഭരണഘടനാ ഭേഭഗതി ബില്ലിന്റെ ലക്ഷ്യമെന്ന് സാമുഹ്യനീതി വകുപ്പ് മന്ത്രി താവര്‍ ചന്ദ്ഗഹ് ലോട്ട് വ്യക്തമാക്കി.