തിരുവനന്തപുരം: അനധികൃതമായി കായല്‍ കയ്യേറി വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സാഹചര്യം ഗൗവമുള്ളതാണെന്നും തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്നുമുള്ള പുതിയ നിലപാട് സിപിഎം നേതൃത്വം.

മന്ത്രിസ്ഥാനം രാജിവെയ്ക്കുന്ന കാര്യം തോമസ് ചാണ്ടി സ്വയം തീരുമാനിക്കണമെന്ന് സിപിഎം അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ നിയമോപദേശം വരെ കാക്കാനാണ് തോമസ് ചാണ്ടിയുടെ തീരുമാനമെന്നാണ് അറിയുന്നത്.

രാജി വിഷയത്തില്‍ തോമസ് ചാണ്ടി തീരുമാനമെടുത്തില്ലെങ്കില്‍ മുന്നണി എല്‍ഡിഎഫ് യോഗം വിളിച്ച് രാജി ആവശ്യപ്പെടും. കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ വിഷയത്തില്‍ ഹൈക്കോടതിയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുക്കാന്‍ സിപിഎം നിര്‍ബന്ധിതരായത്.