ലണ്ടന്‍:പ്രശസ്ത ബ്രിട്ടീഷ് സാഹിത്യകാരനും നൊബേല്‍ ജേതാവുമായ വി.എസ് നെയ്‌പോള്‍(85)അന്തരിച്ചു.ഇന്ത്യന്‍ വംശജനായ അദ്ദേഹത്തിന്റെ അന്ത്യം ലണ്ടനിലെ വീട്ടില്‍ വെച്ചായിരുന്നു.മരണകാരണം വ്യക്തമല്ല.
1932 ആഗസ്ത് 17-ന് ട്രിനിഡാഡ് ടൊബാഗോയിലെ ചഗ്വാനാസിലാണ് വി എസ് നെയ്‌പോള്‍ ജനിച്ചത്.അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍മാര്‍ ഇന്ത്യയില്‍ നിന്നും കുടിയേറിപ്പാ
ര്‍ത്തവരായിരുന്നു.
2001-ലാണ് നെയ്‌പോളിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ബുക്കര്‍ പ്രൈസ് (1971),ജെറൂസലേം സമ്മാനം (1983), ഡേവിഡ് കോഹെന്‍ ബ്രിട്ടീഷ് സാഹിത്യ പുരസ്‌കാരം (1993), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1977) എന്നിവയും ലഭിച്ചിട്ടുണ്ട്.
മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ എ ബൈന്‍ഡ് ഇന്‍ ദി റിവര്‍, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് എന്നിവ ഏറെ പ്രശസ്തമാണ്.
ദി മിസ്റ്റിക് മാസ്യൂര്‍ (1957),ദി സഫറേജ് ഓഫ് എല്‍വിറ (1958), മിഗ്വേല്‍ സ്ട്രീറ്റ് (1959),എ ഹൌസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് (1961), മിസ്റ്റര്‍ സ്റ്റോണ്‍ ആന്റ് ദി നൈറ്റ്സ് കമ്പാനിയന്‍ (1963), എ ഫ്ലാഗ് ഓണ്‍ ദി ഐലന്റ് (1967), ദി മിമിക്ക് മെന്‍ (1967), ഇന്‍ എ ഫ്രീ സ്റ്റേറ്റ് (1971) ,ഗറില്ലാസ് (1975), എ ബെന്റ് ഇന്‍ ദി റിവര്‍ (1979), ഫൈന്റിംഗ് ദി സെന്റര്‍ (1984), ദ് എനിഗ്മ ഓഫ് അറൈവല്‍ (1987), എ വേ ഇന്‍ ദി വേള്‍ഡ് (1994), ഹാഫ് എ ലൈഫ് (2001), മാജിക് സീഡ്സ് (2004) എന്നിവയാണ് പ്രധാന കൃതികള്‍.