തലശ്ശേരി:സിഒടി നസീര്‍ വധശ്രമക്കേസില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ കാര്‍ കസ്റ്റഡിയിലെടുത്തു.എംഎല്‍എ ബോര്‍ഡ് വച്ച കാറാണ് കസ്റ്റഡിയിലെടുത്തത്. സഹോദരന്റെ പേരില്‍ എറണാകുളം രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറാണ് എംഎല്‍എ ഉപയോഗിച്ചിരുന്നത്. ഈ കാറില്‍ വെച്ചാണ് സിഒടി നസീറിനെ ആക്രമിക്കാനുള്ള ഗൂഡാലോചന നടന്നതെന്ന് പോലീസ് പറയുന്നു. എംഎല്‍എയുടെ സഹായിയും ഡ്രൈവറുമായ രാഗേഷാണ് കാറില്‍ വച്ച് കേസിലെ മുഖ്യപ്രതിയായ പൊട്ടി സന്തോഷുമായി പദ്ധതി ആസൂത്രണം ചെയ്തത്.
തനിക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ എഎന്‍ ഷംസീര്‍ എംഎല്‍എ യാണെന്ന് നസീര്‍ പറഞ്ഞിരുന്നു.എംഎല്‍യില്‍ നിന്ന് തനിക്ക് നേരത്തേയും ഭീഷണിയുണ്ടായിരുന്നതായും നസീര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.കാര്‍ കസ്റ്റഡിയിലെടുത്തതിനാല്‍ ഷംസീറിനെ പോലീസ് ചോദ്യം ചെയ്യും.
മെയ് 18 ന് രാത്രിയാണ് നസീറിനുനേരെ കായ്യത്ത് റോഡില്‍ വെച്ച് വധശ്രമമുണ്ടായത്. സുഹൃത്തിന്റെ സ്്കൂട്ടറിനു പിന്നിലിരുന്ന് യാത്ര ചെയ്ത നസീറിനു നേരെ ബൈക്കില്‍ പിന്‍തുടര്‍ന്നെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു.തലയ്ക്കും ശരീരത്തും വെട്ടേറ്റ് നസീര്‍ ദിവസങ്ങളോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

.