കണ്ണൂര്‍:വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെതിരായ വധശ്രമക്കേസില്‍ കേസില്‍ എഎന്‍ ഷംസീറിന്റെ പേരില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി.നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്നും പിണറായി പറഞ്ഞു.പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി മൂന്ന് തവണയും വായിച്ച് കേള്‍പ്പിച്ചു.കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റെന്ന് സിഒടി നസീര്‍ പ്രതികരിച്ചു. വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണെന്നും സംഭവത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ പങ്ക് വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നുമാണ് സിഒടി നസീര്‍ വ്യക്തമാക്കിയത്. തലശേരി സിഐ വിശ്വംഭരന്‍ വീട്ടില്‍ വന്നാണ് മൊഴിയെടുത്തത്.ഷംസീര്‍ ഭീഷണിപ്പെടുത്തിയ കാര്യവും അറിയിച്ചിട്ടും പൊലീസ് എന്തുകൊണ്ടാണ് പുറത്ത് പറയാത്തതെന്നും സിഒടി നസീര്‍ ചോദിക്കുന്നു.